SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

ടാക്‌സി ഡ്രൈവറെ മർദ്ദിച്ച കേസ്: പ്രതി റിമാൻഡിൽ

photo-

മാള: ടാക്‌സി ഡ്രൈവറെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ നാദിയ ജില്ലയിലെ തിയോർഖാലി വില്ലേജ് സ്വദേശിയായ അഡോർ (42) ആണ് അറസ്റ്റിലായത്. മാർച്ച് 8 ന് വൈകിട്ട് 6 ന് മാള കെ.കെ ജ്വല്ലറിയുടെ മുന്നിലെ ടാക്‌സി സ്റ്റാൻഡിലായിരുന്നു സംഭവം. ടാക്‌സി
കാറിന്റെ ബോണറ്റിൽ കയറി നിൽക്കുന്നത് തടഞ്ഞതിനെ തുടർന്ന് വടമ നെയ്തക്കുടി സ്വദേശി ആലിങ്ങൽ ബാലൻ (65)നെയാണ് പ്രതി മർദ്ദിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ: കെ.ടി.ബെന്നി, ജി.എസ്.ഐ വിനോദ്, സി.പി.ഒ ഹരികൃഷ്ണ, ഹോംഗാർഡ് വിനോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഫേട്ടോ ക്യാപ്ഷൻ...

പ്രതി അഡോർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY