SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.42 AM IST

മൂന്നുപേരെ കുത്തിയ പ്രതി പിടിയിൽ

pratgi

പുളിക്കീഴ് : ഫേസ് ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റുചെയ്തു. പുളിക്കീഴ് പെരിങ്ങര ആശാരി പറമ്പിൽ ബിജു കുമാർ (47)ആണ് പിടിയിലായത്. ഇയാളുടെ ആക്രമണത്തിൽ പെരിങ്ങര കോസ്‌മോസ് സ്വദേശികളായ ജ്യോതിഷ് , വിപിൻബാബു , സുനിൽ സുരേന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 4ന് പെരിങ്ങര കോസ്‌മോസ് ജംഗ്ഷനിലായിരുന്നുസംഭവം.

ഫേസ്ബുക്കിലെ പോസ്റ്റിനുള്ള പ്രകോപനപരമായ മറുപടികളും തർക്കങ്ങളുമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല ഡിവൈ.എസ്.പി ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സ്ത്രീകളെ ആക്രമിച്ചതിന് പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ മറ്റൊരു കേസിലും ബിജു കുമാർ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY