SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

കാപ്പാ പ്രതി വധശ്രമ കേസിൽ അറസ്റ്റിൽ

yadhu

ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വള്ളികുന്നം ഇലിപ്പക്കുളം മുറിയിൽ മേഘാലയം വീട്ടിൽ യദുകൃഷ്ണനെ (പോച്ച യദു 21) വധശ്രമക്കേസിൽ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് 2025 ഒക്ടോബർ 14 ന് എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് യദുകൃഷ്ണൻ ജില്ലയിൽ പ്രവേശിച്ചതിന് ഈ മാസം 16ന് പൊലീസ് കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വള്ളികുന്നം വട്ടയ്കാട് ദേവി ക്ഷേത്രത്തിലെ ഉത്സവ ദിവസം ജില്ലയിൽ പ്രവേശിക്കുകയും ഉത്സവ സ്ഥലത്ത് വെച്ച് മുൻവൈരാഗ്യത്തെ തുടർന്ന് ശൂരനാട് സ്വദേശിയായ യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. വള്ളികുന്നം സി.ഐ ആർ.സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ എ.ഫിറോസ്, അഖിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ്പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY