SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

ട്രെയിനിൽ ലൈംഗികാതിക്രമം: 60കാരനും യുവാവും അറസ്റ്റിൽ

കൊച്ചി: ട്രെയിനിലെ റിസർവേഷൻ കോച്ചുകളിൽ ഉറങ്ങിക്കിടന്ന യുവതികൾക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ 60കാരനെയും യുവാവിനെയും എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു, തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്‌പ്രസിലും തിരുപ്പതി-കൊല്ലം എക്സ്‌പ്രസ് ട്രെയിനിലുമാണ് ശനിയാഴ്ച പുലർച്ചെ സ്ത്രീ യാത്രക്കാർക്ക് നേരെ പീഡന ശ്രമം നടന്നത്.

തമിഴ്നാട് തൂത്തുക്കുടി സ്വദേശി അഗസ്റ്റിൻ പങ്കിരാജ് (60), കാസർകോട് നീലേശ്വരം പരപ്പ സ്വദേശി സുനീഷ് (41) എന്നിവരാണ് അറസ്റ്റിലായത്. മലബാർ എക്സ്‌പ്രസ് ട്രെയിനിലെ എയർ കണ്ടീഷൻ ബി -1 കോച്ചിൽ യാത്രക്കാരിക്ക് നേരെയുണ്ടായ പീഡനശ്രമത്തിലാണ് അഗസ്റ്റിൻ പിടിയിലായത്. ട്രെയിൻ അങ്കമാലി പിന്നിട്ടപ്പോഴായിരുന്നു സംഭവം. യാത്രക്കാരി ബഹളമുണ്ടാക്കിയതിനെ തുടർന്ന് മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവച്ച് ട്രെയിനിലെ റെയിൽവേ പൊലീസിന് കൈമാറി. പ്രതിയെ പിന്നീട് തൃശൂർ റെയിവേ സ്റ്റേഷനിൽ ഇറക്കി എറണാകുളത്ത് എത്തിച്ചു.

തിരുപ്പതി എക്സ്‌പ്രസ് ട്രെയിനിലെ എസ് 4 റിസർവേഷൻ കോച്ചിൽ ഉറങ്ങിക്കിടന്ന യുവതിയെ കടന്നു പിടിച്ച കേസിലാണ് സുനീഷ് അറസ്റ്റിലായത്. ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷൻ എത്തിയപ്പോഴായിരുന്നു സംഭവം. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY