SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ആഡംബര ഹോട്ടലിൽ നിന്ന് എട്ടംഗ സംഘം മയക്കുമരുന്നുമായി അറസ്റ്റിൽ  

shaji

പിടിയിലായതിൽ മൂന്ന് യുവതികളും

കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി യുവതികളുൾപ്പെടെ എട്ടു പേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ തിരുവനന്തപുരം ശംഖുമുഖം ലീല ഹൗസിൽ ഷാജി ഫെർണാണ്ടോ (ഷോൺ, 44), ഇടപ്പള്ളിയിലെ റെസ്റ്റോറന്റ് ഉടമ കലൂർ കെന്റ് പാം ഫ്ലാറ്റിൽ ഓസ്റ്റിൻ ജോസ് (31), അഭിഭാഷകനായ കലൂർ ലോട്ടസ് വീട്ടിൽ രോഹിത് നായർ (25), കെമിക്കൽ ട്രീറ്റ്‌മെന്റ് ബിസിനസുകാരൻ ആലുവ കടുങ്ങല്ലൂർ ഒബ്രോൺ അപ്പാർട്ട്‌മെന്റിൽ ജിനോ മുരളി, ന്യൂട്രിഷ്യൻ ആലപ്പുഴ നൂറനാട് ഇലവുകാട്ടയ്യത്ത് തെക്കേതിൽ വീട്ടിൽ അക്ബർ ഷാ (30), ദന്ത ഡോക്ടർ പന്തളം മെയ്ഫെയർ വീട്ടിൽ ബെൻസി റാവുത്തർ (29), ഫിസിയോ തെറാപ്പിസ്റ്റ് കൊല്ലം ചടയമംഗലം എസ്.ആർ.എച്ച് വീട്ടിൽ സെയ്തലി ഫാത്തിമ (29), എവിയേഷൻ വിദ്യാർത്ഥിനി കണ്ണൂർ അഞ്ചരകണ്ടി പൂക്കൊത്തു പാളയം വീട്ടിൽ അമൽ റൗഫ് (26) എന്നിവരെയാണ് കടവന്ത്ര പൊലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്.

ഇവരിൽ നിന്ന് 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് , 0.34 ഗ്രാം കൊക്കെയ്‌ൻ, 0.36 ഗ്രാം മെത്താംഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ കണ്ടെടുത്തു. ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ മയക്കു മരുന്നുകൾ വില്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഷോൺ.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ഡി.ജെ പാർട്ടി നടക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY