SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.50 PM IST

യുവതിയെ മർദ്ദിച്ച കേസിൽ യുവാവ് പിടിയിൽ

saj

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ മർദ്ദിച്ച കേസിൽ ബന്ധുകൂടിയായ യുവാവിനെ ഫോർട്ട് പൊലീസ് പിടികൂടി. ആറ്റുകാൽ ആറ്റുകുഴി വീട്ടിൽ സഞ്ജിത് (22) ആണ് പിടിയിലായത്.കഴിഞ്ഞ മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം. രാത്രിയിൽ വീടിന്റെ മുറ്റത്ത് സഞ്ജിത്തിനെ കണ്ടത് യുവതി ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് യുവതിയോട് മോശമായി സംസാരിക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പിടിയിലായ സഞ്ജിത്തിനെതിരെ മുമ്പും ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY