SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

എം.ഡി.എം.എ യുമായി ആറ് യുവാക്കൾ പിടിയിൽ

1

കോഴിക്കോട്: വില്പനക്കായി കൊണ്ടുവന്ന 21.77 ഗ്രാം എം.ഡി.എം.എ യും മയക്കുമരുന്ന് വിറ്റ് കിട്ടിയ 22,800 രുപയുമായി ആറ് യുവാക്കൾ പിടിയിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശികളായ പുത്തലത്ത് വീട്ടിൽ ഷാഹിദ് ഹുസൈൻ (29), മണലേപ്പിൽ വീട്ടിൽ അഭിനവ്.എം (19), പുലാട്ടിൽ വീട്ടിൽ അക്ഷിത്ത്.പി (19), കൊളങ്ങര ഇടിയാട്ട് വീട്ടിൽ റിഥുൻ.എ (22), കോഴിക്കോട് ചാലിയം വൈരം വളപ്പിൽ വീട്ടിൽ അബു താഹിർ (26), ഫറോക്ക് ചുങ്കം മുത്തേടത്ത് വീട്ടിൽ സിറാജ്ജുദ്ധീൻ. കെ. കെ (27) എന്നിവരെയാണ് സിറ്റി ഡാൻസഫും ഫറോക്ക് പൊലീസും ചേർന്ന് രാമനാട്ടുകരയിൽ നിന്ന് പിടികൂടിയത്.


സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ ചെറിയ പാക്കറ്റുകളാക്കി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി സ്ഥലങ്ങളിലെ യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വിൽപ്പന നടത്തുന്നതാണ് രീതി. ലഹരി എത്തിച്ചത് സ്കൂൾ അവധിക്കാലം ലക്ഷ്യമാക്കി കൊണ്ടുവന്നതാണെന്ന് പ്രതികൾ പറഞ്ഞു. ഇവർ സ്ഥിരം മയക്കുമരുന്ന് വിൽപ്പനക്കാരാണ്. ബാംഗ്ലൂരിൽ നിന്നും മൊത്തമായി മയക്കുമരുന്ന് കൊണ്ടുവന്ന് ചില്ലറവിൽപ്പന നടത്തുകയാണ് ഇവർ ചെയ്തിരുന്നത്. ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY