SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

6 ലിറ്റർ വിദേശ മദ്യവുമായി അറസ്റ്റിൽ

fir

നേമം: ഡ്രൈ ഡേയിൽ വീട്ടിൽ വിദേശമദ്യം വിറ്റയാളെ പൊലീസ് പിടികൂടി. പാപ്പനംകോട് എസ്റ്റേറ്റ് റോഡിൽ സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന ചന്ദ്രനാണ് (66) നേമം പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ പതിവായി മദ്യവില്പന നടക്കുന്നതായി നാട്ടുകാരിൽ നിന്ന് ലഭിച്ച പരാതിയെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഈ വീട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഏഴ് ലിറ്റർ വിദേശമദ്യക്കുപ്പികൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. നേമം എസ്.ഐ അനീഷ് കുമാർ,സിവിൽ പൊലീസ് ഓഫീസർ ബിനൂപ്,വനിതാ കോൺസ്റ്റബിൾമാരായ അജുഷ,അശ്വതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY