SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ

abdul-razak

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തു. കാസർകോട് മോഗരൽ മലയൻവീട്ടിൽ അബ്ദുൾ റസാഖാണ് (38) പിടിയിലായത്. ലോഡിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളായ ഒമ്പതും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളാണ് ഇരയായത്. ദൃശ്യങ്ങൾ പ്രതി മൊബൈൽഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. പരാതിയെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.

അന്വേഷണസംഘത്തിൽ പെരുമ്പാവൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ പ്രവീൺ പ്രകാശ്, എ.എസ്.ഐമാരായ രതീശൻ, സുബൈർ എം.ബി, സീനിയർ സി.പി.ഒമാരായ ജിജുമോൻ, മുഹമ്മദ് ഷാൻ, സി.പി.ഒമാരായ ബിന്ദു എൻ.പി, സന്ധ്യ ടി.കെ എന്നിവരാണ് ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ഇരകൾ ഉണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, VV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY