SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

വ്യാജ തിരിച്ചറിയൽ രേഖകളുമായി ബംഗ്ലാദേശ് യുവതികൾ പിടിയിൽ

ss

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ട് ബംഗ്ലദേശ് യുവതികൾ പിടിയിൽ.റിമ ഷെയ്ക്,റൂമ എന്നിവരെയാണ് ഡി.സി.പിയുടെ നിർദ്ദേശപ്രകാരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ പാൻ,ആധാർ കാർഡുകൾ ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തതായാണ് വിവരം.ജഗതിയിൽ പ്രവർത്തിക്കുന്ന സ്‌പായിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ടായിരുന്നു അറസ്റ്റ്.

മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിനുശേഷം രാത്രിയോടെ ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.ചോദ്യം ചെയ്യലിൽ ഇരുവരും വർക്കല കേന്ദ്രീകരിച്ചാണ് താമസിക്കുന്നതെന്ന് വിവരം ലഭിച്ചു.ഇതോടെ മ്യൂസിയം പൊലീസ് അവിടേക്ക് തിരിച്ചു.ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവം എൻ.ഐ.എയ്ക്ക് റിപ്പോർട്ട് ചെയ്തതായി പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, RR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY