SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

യുവാവിന് 4 വർഷം തടവും പിഴയും

court

ആലപ്പുഴ: മയക്കുമരുന്ന് കേസിലെ പ്രതിക്ക് 4 വർഷം കഠിനതടവും 25000 രൂപ പിഴയും. പുന്നപ്ര അറവുകാട് രോഹിണി നിവാസിൽ വിഷ്‌ണുവിനെയാണ് (30) ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജി എസ്.ഭാരതി ശിക്ഷിച്ചത്. 2019 സെപ്തംബർ 3ന് ദേശീയപാത 66ൽ പുന്നപ്ര ജംഗ്ഷന് സമീപം വച്ച് 66ഗ്രാം നൈട്രാസെപ്പാം ഗുളികകളുമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന വി.റോബർട്ട് സംഘവുമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിരവധി ലഹരിക്കേസുകളിൽ പ്രതിയായ വിഷ്ണു കച്ചവടത്തിനായെത്തിച്ചപ്പോഴാണ് പിടിക്കപ്പെട്ടത്. പ്രോസിക്യൂഷൻ വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ ശ്രീമോൻ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY