SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.42 AM IST

സ്വർണവും എ.ടി.എം കാർഡും മോഷ്ടിച്ച പ്രതി അറസ്റ്റിൽ

medical

തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ മണക്കാട് സ്വദേശിയായ സ്ത്രീയുടെ സ്വർണ -വജ്ര ആഭരണങ്ങളും എ.ടി.എം കാർഡും 2500 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. വെട്ടൂർ കല്ലുവിള വീട്ടിൽ ഷാനാണ് (28) അറസ്റ്റിലായത്.

ജനറൽ വാർഡിൽ അഡ്മിറ്റായിരുന്ന സ്ത്രീ,ചികിത്സയ്ക്കായി മറ്റൊരു ഒ.പി വിഭാഗത്തിലേക്ക് പോയപ്പോൾ കട്ടിലിനടുത്തുള്ള ഡ്രോയറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും ഇയാൾ മോഷ്ടിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY