SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

ഭാര്യയെയും മകളെയും മർദ്ദിച്ച ഗൃഹനാഥൻ അറസ്റ്റിൽ

kovalam

തിരുവനന്തപുരം: കുടുംബപ്രശ്നത്തെ തുടർന്നുള്ള തർക്കത്തിൽ, ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ഗൃഹനാഥനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളം തൊഴിച്ചാൽ പദ്മിനി നിവാസിൽ പ്രദീപ് കുമാറാണ് (47) അറസ്റ്റിലായത്.ഇക്കഴിഞ്ഞ 26ന് രാത്രി 8ഓടെയായിരുന്നു സംഭവം. ഭാര്യയുടെ പേരിലുള്ള വസ്തു വിൽക്കാൻ സമ്മതിക്കാത്തതിലും,പ്രതിക്ക് മറ്റു സ്ത്രീകളുമായുള്ള ബന്ധം ഭാര്യ ചോദ്യം ചെയ്തതിലുള്ള വിരോധവുമാണ് ആക്രമണത്തിന് കാരണമായത്.പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഭാര്യയെയും മകളെയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY