SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

ലഹരി : മുഖ്യപ്രതി പിടിയിൽ

kunjumon

പാറശാല: കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന മുഖ്യപ്രതി പൊലീസിന്റെ പിടിയിലായി. വെള്ളനാട് സ്വദേശി കുഞ്ഞുമോനെയാണ് തമ്പാനൂർ റയിൽവേ സ്റ്റേഷനിൽനിന്ന് പാറശാല പൊലീസ് പിടികൂടിയത്.കഴിഞ്ഞ 5 മാസങ്ങൾക്ക് മുൻപാണ് ആന്ധ്രാപ്രദേശിൽ നിന്നു കേരളത്തിലേക്ക് അതിർത്തികൾ വഴി കഞ്ചാവ് എത്തിക്കുന്ന പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടന്ന് പാറശാലയിൽ നടത്തിയ വാഹന പരിശോധനയിൽ 50 കിലോ കഞ്ചാവുമായി എത്തിയ വെള്ളനാട് സ്വദേശി ശരണിനെ നേരത്തെ പിടികൂടിയിരുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിൽ രഹസ്യ അറകൾ ഉണ്ടാക്കി കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി കുഞ്ഞുമോനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY