
തിരുവനന്തപുരം: വ്യാപാര സ്ഥാപനത്തിന്റെ പേര് ദുരുപയോഗം ചെയ്‌ത് ഓൺലൈൻ തട്ടിപ്പെന്ന് പരാതി. ലുലു മാൾ 26ാം വാർഷികത്തോടനുബന്ധിച്ച് 20,000 രൂപ സമ്മാനം നേടാൻ അവസരമെന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പ്.
സമ്മാനം നേടാമെന്ന് വാഗ്ദാനം ചെയ്‌തുള്ള ലിങ്ക് ആദ്യം നൽകും. 'അഭിനന്ദനങ്ങൾ' എന്ന് ആശംസിച്ചുള്ള പേജാണ് ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുക. ചോദ്യങ്ങളിൽ ക്ലിക്ക് ചെയ്ത് ശരിയുത്തരം നൽകണം. ഇങ്ങനെ മത്സരത്തിൽ പങ്കെടുത്തവരിൽ പലർക്കും പണം നഷ്ടമായി. സമ്മാനം കിട്ടണമെങ്കിൽ 2000 രൂപ നൽകണമെന്ന് പറയും. ഇത് വിശ്വസിച്ച് പണം അയച്ചുകൊടുത്തവരാണ് തട്ടിപ്പിനിരയായത്.
അതേസമയം ഇത്തരത്തിൽ സമ്മാനപദ്ധതിയോ മത്സരമോ ലുലു നടത്തുന്നില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഫെസ്റ്റിവൽ സീസണിൽ ലുലുവിൽ എത്തുന്നവർക്ക് നറുക്കെടുപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളാണ് നടത്താറുള്ളത്. ഓൺലൈനിലൂടെ ലിങ്ക് അയച്ചും മറ്റുമുള്ള മത്സരപദ്ധതികൾ തട്ടിപ്പാണെന്നും ജാഗ്രത പുലർത്തണമെന്നും അവർ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |