
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയ യുവാവിന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമേലി കണമല അട്ടിവളവ് ഭാഗത്ത് കോട്ടക്കുഴിയിൽ വീട്ടിൽ ജിൻസിനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്.
പിഴത്തുക അടയ്ക്കുന്ന പക്ഷം അതിൽ നിന്ന് 15,000 രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. 2025 നവംബർ 6നാണ് കേസിനാസ്പദമായ സംഭവം. തിടനാട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. അന്നത്തെ എസ്.ഐ കെ.എ നജീബിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജോസ് മാത്യു തയ്യിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |