SignIn
Kerala Kaumudi Online
Tuesday, 23 June 2026 2.04 AM IST

അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

shafeekul

കോട്ടയം: 1.150 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഏറ്റുമാനൂരിൽ ആക്രി ശേഖരണവും കച്ചവടവും നടത്തി വന്നിരുന്ന അസാം സ്വദേശി ഷഫീക്കുൾ ഇസ്ലാമിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് റോഡരികുകളിൽ നിന്ന് ആക്രി ശേഖരിച്ച് വിറ്റിരുന്ന ഇയാൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കോട്ടയത്തും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്ത് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ഡി.വൈ.എസ്.പി കെ.എസ് അരുൺ, കോട്ടയം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ എം.അജയ് മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 1.150 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എസ്.ഐമാരായ കെ.ആർ ഹരികൃഷ്ണൻ, സോജൻ ജോസഫ്, അജ്മൽ ഷാ, ടി.സി അജയ്, എ.എസ്.ഐ പി.സി സജി, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.വി അജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സലിമോൻ, വിപിൻ, അജേഷ് ജോസഫ്, ശ്രീശാന്ത്, പ്രതാപൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനയും അറസ്റ്റും നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY