SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.41 AM IST

കെഎസ്ആർടിസി  ബസ് തടഞ്ഞ് അതിക്രമം; യുവാവ് പിടിയിൽ

ramu
പിടിയിലായ രാമു.

കൽപ്പറ്റ: കെഎസ്ആർടിസി ബസ് തടഞ്ഞ് ചില്ല് തകർക്കുകയും ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആൾ പിടിയിലായി. കള്ളാടി മമ്മിക്കുന്ന് ഉന്നതിയിലെ രാമു (38) നെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കെഎസ്ആർടിസി ബസിന് നേരെ അതിക്രമം നടത്തിയത്. ചൂരൽമലയിൽ നിന്നും കൽപ്പറ്റയിലേക്ക് വന്ന ബസ് കമ്പനിക്കട സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനിടെയാണ് സംഭവം. വാഹനം തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും അസഭ്യം പറയുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞു തകർത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY