SignIn
Kerala Kaumudi Online
Thursday, 22 October 2026 2.56 PM IST

എക്‌സൈസിന്റെ വ്യാപകപരിശോധന, വിവിധയിടങ്ങളിൽ ലഹരിക്കടത്തുകാർ പിടിയിൽ

arrest

കൊച്ചി: പെരുമ്പാവൂരിൽ 1.223 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. നന്നു ബിശ്വാസ് (25) എന്നയാളാണ് പിടിയിലായത്. കഞ്ചാവ് വിൽപ്പനയ്ക്കായി ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്.

കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബിനുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സലിം യൂസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബിബിൻ ദാസ്, അരുൺലാൽ.ഇ.എൻ എന്നിവരും പങ്കെടുത്തു.

കായംകുളത്ത് വ്യാജ മദ്യ വിൽപ്പനക്കാരനെ എക്സൈസ് പിടികൂടി. കാർത്തികപ്പള്ളി കണ്ടല്ലൂർ സ്വദേശി 'ടച്ച് അനി' എന്ന് വിളിക്കുന്ന അനിൽകുമാറാണ് (43) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.68 ലിറ്റർ വ്യാജ മദ്യം കണ്ടെടുത്തു. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ.ഇ യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സന്തോഷ് കുമാർ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ.എം, ദീപു.ജി, നന്ദ ഗോപാൽ.ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത്ത് കുമാർ.ആർ എന്നിവരും ഉണ്ടായിരുന്നു.

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എക്സൈസും RPF ഉം നടത്തിയ സംയുക്ത പരിശോധനയിൽ ട്രെയിനിൽ നിന്നും 4 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ.എ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KERALA EXCISE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY