SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

ചാരായം കടത്തിയ ആൾ അറസ്റ്റിൽ

sudhakaran

അതിരപ്പിള്ളി: വെറ്റിലപ്പാറയിൽ സ്‌കൂട്ടറിൽ ചാരായം കടത്തിയ ആളെ ചാലക്കുടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സ്‌കൂട്ടറിൽ നിന്ന് 10 ലിറ്റർ ചാരായം പിടിച്ചെടുത്തു. വെറ്റിലപ്പാറ പതിനഞ്ചിലെ പാട്ടത്തപറമ്പിൽ സുധാകരനാണ് (53) അറസ്റ്റിലായത്. വിൽപ്പനയ്ക്ക് കൊണ്ടുപോയിരുന്ന ചാരായമാണ് പിടികൂടിയത്. സ്‌കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കെ.എസ്.സജിത്ത്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണൻ, ജെയ്‌സൺ ജോസ്, സി.ഇ.ഒ സുധീഷ്, ജിതിൻ ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY