SignIn
Kerala Kaumudi Online
Thursday, 21 May 2026 5.57 PM IST

ഭാര്യ സ്വന്തം വീട്ടിൽ പോയത് ഇഷ്ടമായില്ല; ഭാര്യയുൾപ്പെടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു

police

പാലക്കാട്: ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് പോയതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യ ഉൾപ്പെടെ നാല് ബന്ധുക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് ഒറ്റപ്പാലത്തിനുസമീപം മൈലുംപുറത്താണ് സംഭവം. പത്മജയെന്ന സ്ത്രീക്കും ബന്ധുക്കൾക്കുമാണ് കുത്തേറ്റത്. സംഭവത്തിൽ പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ പൊലീസ് പിടികൂടി.

പത്മജയുടെ സ്വദേശമായ മൈലുംപുറത്തെ കുടുംബവീട്ടിൽ സർപ്പക്കാവിൽ ആരാധന നടക്കുന്നുണ്ടായിരുന്നു. രണ്ടുദിവസം മുൻപാണ് ഇവർ സ്വന്തം വീട്ടിലെത്തിയത്. ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് പോകുന്നതിൽ അനിൽ കുമാറിന് എതിർപ്പുണ്ടായിരുന്നു. ഇത് മറികടന്ന് പോയതാണ് പ്രകോപനത്തിനുകാരണം.

സംഭവസമയം പത്മജ വീടിനകത്തായിരുന്നു. ആയുധവുമായെത്തിയ അനിൽ കുമാ‌ർ ആദ്യം പത്മജയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതുകണ്ട സഹോദരൻ സച്ചിൻ തടയാൻ ശ്രമിച്ചു. തുടർന്നാണ് ഇയാൾക്ക് കുത്തേറ്റത്. പിന്നാലെ തടയാൻ ശ്രമിച്ച ബന്ധുക്കളായ മോഹനകുമാറിനും വിഷ്ണുജിത്തിനും ആക്രമണത്തിൽ പരിക്കേറ്റു. പിന്നാലെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മജയുടെ മക്കളുടെ കൺമുന്നിൽ വച്ചാണ് ആക്രമണം നടന്നത്.

പത്മജയുടെയും സച്ചിന്റെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ മോഹനകുമാറിന്റെയും വിഷ്ണുജിത്തിന്റെയും പരിക്കുകൾ ഗുരുതരമാണെന്നാണ് വിവരം. അനിൽ കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ് പൊലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY