SignIn
Kerala Kaumudi Online
Saturday, 27 June 2026 7.04 AM IST

തിരുവനന്തപുരത്ത് സംഘർഷത്തിനിടെ പതിനേഴുകാരൻ കൊല്ലപ്പെട്ടു; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

murder

തിരുവനന്തപുരം: നരുവാമൂട്ടിൽ സംഘർഷത്തിനിടെ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യനാണ് മരിച്ചത്. സംഭവത്തിൽ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്രഡിയിലെടുത്തു. അജിത്,​ കാർത്തിക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ചേർന്നാണ് ശിവസൂര്യയെ ആശുപത്രിയിൽ എത്തിച്ചത്. യുവാവിന്റെ ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു. അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ലഹരിപ്പുറത്തുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. പുന്നമൂട് ജംഗ്ഷനിൽ വച്ചാണ് മൂവരും തമ്മിൽ പ്രശ്നമുണ്ടായത്. ഇതിനിടെ ശിവസൂര്യ ചില്ല് ഗ്ലാസിന് പുറത്തേക്ക് വീഴുകയായിരുന്നു. ചില്ലുകൾ ശരീരത്തിൽ കുത്തിക്കയറിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE, POLICE, MUDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY