തിരുവനന്തപുരം: ആറ്റുകാൽ മരുതൂർക്കടവ് സ്വദേശി സരസ്വതിയെ ആക്രമിച്ച മകൻ മധുവും മരുമകൾ ആതിരയും ഒളിവിൽ. പ്രതികളുടെ ഫോണുകൾ സ്വിച്ച് ഓഫാണെന്ന് ഫോർട്ട് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രശ്‌നങ്ങളുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ സരസ്വതി അയൽവാസി രേവതിയുടെ വീട്ടിൽ വിശ്രമത്തിലാണ്. മധുവിനെക്കൂടാതെ സരസ്വതിക്ക് ലീന,സുഭാഷ് എന്നീ രണ്ട് മക്കൾ കൂടെയുണ്ട്. അവർ സംരക്ഷിക്കാൻ തയ്യാറാണെങ്കിലും സ്വന്തം വീട്ടിൽ കിടന്ന് മരിക്കണമെന്ന് പറഞ്ഞാണ് സരസ്വതി അവിടെ തങ്ങിയത്. എന്നാൽ പ്രതികൾ ഉപദ്രവിച്ചതോടെ അവിടെ നിന്ന് ഇറങ്ങുകയായിരുന്നു. അതിക്രൂരമായി ആക്രമിച്ചിട്ടും മകനെയും മരുമകളെയും അറസ്റ്റ് ചെയ്യരുതെന്നാണ് സരസ്വതി പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |