SignIn
Kerala Kaumudi Online
Thursday, 05 November 2026 6.37 AM IST

'പഞ്ചായത്തിന്റെ അവാർഡുപോലും കിട്ടിയിട്ടില്ല, എമ്പുരാനിലും വിളിച്ചില്ല; ആ വിവാദം സിനിമാജീവിതം തകർത്തു'

സിനിമയിൽ നായക വേഷങ്ങളിലൂടെയും പ്രതിനായക വേഷങ്ങളിലൂടെയും മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് ബാബു ആന്റണി. ഇംഗ്ലീഷ് ഉൾപ്പടെ അഞ്ചോളം ഭാഷകളിൽ അഭിനയിച്ച ബാബു ആന്റണിയുടെ സിനിമാജീവിതം ചില വിവാദങ്ങളിൽപ്പെട്ട സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'കിട്ടിയതെല്ലാം ലോ ബഡ്ജ​റ്റ് സിനിമകളും പുതുമുഖ സംവിധായകരുടെ സിനിമകളുമൊക്കെയാണ്.എമ്പുരാൻ പോലുളള വലിയ സിനിമ വരുമ്പോൾ അഭിനയിക്കാൻ എന്നെയും വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പൃഥ്വിരാജിനെ ചെറുപ്പം മുതൽക്കേ അറിയാം. എന്റെ മടിയിൽ ഒരുപാട് ഇരുന്നിട്ടുണ്ട്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ ഇവരെയൊക്കെ ഒരുപാട് താലോലിച്ചിട്ടുണ്ട്. ഞാൻ ആക്ഷൻ രംഗങ്ങൾ നന്നായി ചെയ്യുമെന്ന് ആത്മവിശ്വാസമുണ്ട്. അപ്പോൾ എമ്പുരാനിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ചു.ജനങ്ങൾ ഒരുപാട് പ്രതീക്ഷിച്ചിരുന്നു.

babu-antony

തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദി, സിംഹളയിലും അഭിനയിച്ചിട്ടുണ്ട്. ഞാൻ പണ്ട് ചെയ്ത പല വേഷങ്ങളും മിക്കവരും ഓർക്കുന്നുണ്ട്. എനിക്ക് ലഭിച്ചിട്ടുളള വലിയ അംഗീകാരവും അതൊക്കെ തന്നെയാണ്. ഒരു പഞ്ചായത്തിന്റെ അവാർഡ് പോലും ലഭിച്ചിട്ടില്ല. അവാർഡുകൾ ഞാൻ പ്രതീക്ഷിക്കുന്നില്ല. മലയാളം സിനിമ എന്നെ അധികമായിട്ട് ഉപയോഗിച്ചിട്ടില്ല. തമിഴും തെലുങ്കും അങ്ങനെയല്ല. പല വിവാദങ്ങളും എന്നെ തകർത്തിട്ടുണ്ട്. സിനിമാജീവിതത്തെ തകർത്തിട്ടുണ്ട്.

ഞാൻ തുടർച്ചയായി അഭിനയിച്ച 12 സിനിമകളും സൂപ്പർഹി​റ്റായിരുന്നു. അപ്പോഴാണ് ഒരു വിവാദം ഉണ്ടായത്. അതിൽ നിന്ന് കരകയറാൻ കുറച്ച് സമയമെടുത്തു. ഞാൻ സിനിമയിൽ എത്തിയപ്പോൾ തന്നെ സംവിധാനം ചെയ്ത് ഹി​റ്റായവർ ഉണ്ടായിരുന്നു. അവരൊക്കെ നല്ല സുഹൃത്തുക്കളായി. ഒരു വേഷം കിട്ടാനായി അവരോടൊക്കെ അഭ്യർത്ഥിച്ചിട്ടുണ്ട്. അവർ തന്നിട്ടില്ല'- ബാബു ആന്റണി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BABU ANTONY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY