SignIn
Kerala Kaumudi Online
Wednesday, 26 August 2026 12.37 PM IST

നടി നിലീൻ സാന്ദ്ര വിവാഹിതയായി; വരൻ സംവിധായകൻ ശ്യാമിൻ ഗിരീഷ്

READ ENGLISH VERSION
nileen-sandra
നടി നിലീൻ സാന്ദ്ര, സംവിധായകൻ ശ്യാമിൻ ഗിരീഷ്

നടി നിലീൻ സാന്ദ്ര വിവാഹിതയായി. സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ വിവരം നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

'നമസ്കാരം, ഒരു ബുദ്ധിപരമായ അടിക്കുറിപ്പ് നൽകാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ സത്യം പറഞ്ഞാൽ എനിക്ക് പറയാൻ കഴിയുന്ന ഒരേയൊരു കാര്യം ഇതാണ്: ഈ മനുഷ്യനൊപ്പം എന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ കഴിയുമെന്നതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല' - നിലീൻ കുറിച്ചു.

ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ 'സാമർഥ്യ ശാസ്ത്രം'എന്ന സീരിസിലൂടെയാണ് നിലീൻ ശ്രദ്ധേയയാകുന്നത്. സീരിസിന്റെ തിരക്കഥ രചിച്ചതും നിലീനാണ്. ഓഫീസർ ഓൺ ഡ്യൂട്ടി, 2018 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

A post shared by Nileen SaNdra (@nileen_sandra)


English Summary

Malayalam actress Nileen Sandra has married filmmaker Shyamin Girish in a private ceremony attended by close friends and family. The actress announced the wedding on social media and shared pictures from the ceremony.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NILEEN SANDRA, SHYAMIN GIRISH, ACTRESS WEDDING, MALAYALAM ACTRESS, MALAYALAM CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY