മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' ചിത്രത്തിന്റെ ഓണം സ്‌പെഷ്യൽ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ പൊലീസ് യൂണിഫോമിൽ ബുള്ളറ്റിൽ ഇരിക്കുന്ന മാസ് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
'എല്ലാവർക്കും അതിമനോഹരമായ ഓണാശംസകൾ'- എന്ന അടിക്കുറിപ്പോടെയാണ് നടൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഡിസംബർ 24ന് ചിത്രം റിലീസ് ചെയ്യുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.
തുടരും എന്ന മെഗാ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീര ജാസ്മിൻ ആണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ ഹിറ്റ് കോംബോ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മുകേഷ്, ജഗദീഷ്, മനോജ് കെ ജയൻ, ഇർഷാദ്, വിഷ്ണു ജി വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
രചന രതീഷ് രവി, ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ടർ - ബിനു പപ്പു, എഡിറ്റിംഗ് - വിവേക് ഹർഷൻ.
The Onam special poster of ‘Athimanoharam’, directed by Tharun Moorthy and starring Mohanlal, is going viral on social media. The poster features Mohanlal in a police uniform sitting on a Bullet motorcycle. The actor also shared the poster with Onam greetings.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |