SignIn
Kerala Kaumudi Online
Thursday, 23 July 2026 5.28 PM IST

'ദുബായിൽ വച്ച് കണ്ടു, പ്രണയത്തിലായി'; ശ്രീജുവിന്റെ ഏറ്റവും മികച്ച ക്വാളിറ്റിയെക്കുറിച്ച് മീര നന്ദൻ

READ ENGLISH VERSION
meera

വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് ഗുരുവായൂർ വച്ച് വേണമെന്ന ആഗ്രഹം പണ്ടുമുതലെ ഉണ്ടായിരുന്നെന്ന് നടി മീര നന്ദൻ. താലികെട്ടിന് ശേഷം ഗുരുവായൂരിൽ വച്ച് ഭർത്താവ് ശ്രീജുവിനൊപ്പം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീര. തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഗുരുവായൂർ. ദുബായിലേക്ക് താമസം മാറുന്നതിന് മുമ്പ് എല്ലാ മാസവും ഗുരുവായൂരിൽ എത്തി തൊഴാറുണ്ടായിരുന്നെന്നും മീര പറഞ്ഞു.

'വിവാഹം ആലോചിക്കുന്നതിന് മുമ്പേ തന്നെ ഞാൻ തീരുമാനിച്ചിരുന്നു. വിവാഹം ഉണ്ടെങ്കിൽ അത് ഗുരുവായൂരിൽ വച്ചായിരിക്കുമെന്ന്. അതിന് ശ്രീജുവിനോട് നന്ദി പറയുന്നു'- മീര പറഞ്ഞു. തങ്ങളുടേത് അറേഞ്ച്ഡ് ലവ് മാര്യേജാണെന്ന് ശ്രീജുവും പറഞ്ഞു. ദുബായിൽ വച്ചാണ് ഞങ്ങൾ കണ്ടതെന്നും ശേഷം പ്രണയത്തിലായെന്നും ഇരുവരും പറഞ്ഞു.

ഭർത്താവ് ശ്രീജുവിൽ കണ്ട ഏറ്റവും മികച്ച ക്വാളിറ്റിയെക്കുറിച്ചും മീര തുറന്നുപറഞ്ഞു. ഞാൻ ഇമോഷണലീ എക്‌സ്ട്രീം ആണ്. എന്നാൽ ശ്രീജു വളരെ ശാന്തസ്വഭാവമുള്ളതും സൗമ്യമുള്ളയാളുമാണ്. പുതിയ സിനിമ പ്രോജക്റ്റുകളൊന്നുമില്ല, ദുബായിലുള്ള തന്റെ ഗോൾഡ് എഫ്എം ജോലിയാണ് ഏറ്റവും പ്രധാനമെന്നും മീര മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് മീര നന്ദനും ശ്രീജുവും തമ്മിൽ വിവാഹിതരായത്. ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു. ദിവസങ്ങൾക്ക് മുമ്പ് മെഹന്തി ആഘോഷങ്ങളുടെ ചിത്രങ്ങൾ മീര പങ്കുവച്ചിരുന്നു. കുടുംബവും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന് ശേഷം ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEERA NANDAN, CINEMA, MEERA NANDAN WEDDING, GURUVAYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY