SignIn
Kerala Kaumudi Online
Wednesday, 09 September 2026 7.33 AM IST

ഷാർജ എക്സ്‌പോ സെന്ററിൽ 12ന് രാജകീയം അരങ്ങേറും, മമ്മൂട്ടിയുടെ മെഗാ ഷോ ഷാർജയിൽ

sss

നാലു ദേശീയ പുരസ്‌കാരങ്ങൾ നേടിയ മലയാളത്തിന്റെ അഭിമാന താരം മമ്മൂട്ടി പങ്കെടുക്കുന്ന മെഗാ ഷോ ഷാർജ എക്സ്‌പോ സെന്ററിൽ സെപ്തംബർ 12ന് വൈകിട്ട് 7ന് അരങ്ങേറും. 'രാജകീയം" സെലിബ്രേറ്റ് വിത്ത് ലെജന്റ്സ് എന്ന പേരിട്ട പ്രോഗ്രാമിൽ ആണ് മമ്മൂട്ടിയും സംഘവും പങ്കെടുക്കുക. അഞ്ചു പതിറ്റാണ്ട് പിന്നിടുന്ന അഭിനയയാത്രയുടെ ഭാഗമായി പ്രവാസ ലോകത്ത് മമ്മൂട്ടിക്ക് ഒരുക്കുന്ന ആദരവായി ഷോ മാറും എന്നാണ് പ്രതീക്ഷ. 75-ാം പിറന്നാൾ ആഘോഷത്തിനു പിന്നാലെ മമ്മൂട്ടി പങ്കെടുക്കുന്ന പ്രോഗ്രാം ആണ് 'രാജകീയം. പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തുന്ന മമ്മൂട്ടിക്ക് വൻ സ്വീകരണമാണ് സംഘാടകർ ഒരുക്കുന്നത്.

വിഖ്യാത സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ എന്നിവരെ പൊന്നാട അണിയിച്ച് മമ്മൂട്ടി ആദരിക്കും. താരങ്ങളായ സിദ്ദിഖ്, രമേഷ് പിഷാരടി എം.എൽ. എ എന്നിവർ സാന്നിദ്ധ്യം അറിയിക്കും. നൃത്തവിസ്‌മയം തീർക്കാൻ അനു സിതാര എത്തുന്നുണ്ട്. ഗായകരായ സ്റ്റീഫൻ ദേവസി, മധു ബാലകൃഷ്ണൻ, അരവിന്ദ് വേണുഗോപാൽ, നിത്യ മാമൻ, അനുശ്രീ അനിൽകുമാർ, ജ്യോത്‌സന എന്നിവർ രാജകീയത്തിൽ സംഗീത വിരുന്ന് ഒരുക്കും. മിഥുൻ രമേശ് ആണ് അവതാരകൻ.

സെപ്തംബർ 7നായിരുന്നു മമ്മൂട്ടിയുടെ 75-ാം പിറന്നാൾ.

രാജകീയത്തിൽ പങ്കെടുക്കുന്നതിന് മമ്മൂട്ടി അടുത്ത ദിവസം പുറപ്പെടും എന്നാണ് വിവരം.മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ദുബായിലും ആഘോഷിക്കുന്നുണ്ട്. ഈ ചടങ്ങിലും മമ്മൂട്ടി പങ്കെടുക്കുന്നുണ്ട്.അതേസമയം മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ ചിത്രീകരണം കാരക്കുടിയിൽ പുരോഗമിക്കുന്നു. കാരക്കുടിക്കു പുറമെ എറണാകുളത്തും ചിത്രീകരണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY, LATESTNEWS, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY