SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.43 AM IST

'ഞാൻ നേരെ ദുബായിക്കാണ്, ശ്രീജു ലണ്ടനിലേക്കും'; ഹണിമൂൺ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മീര  നന്ദന്റെ മറുപടി

READ ENGLISH VERSION
meera

രണ്ട് ദിവസം മുൻപാണ് നടി മീര നന്ദൻ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതയായത്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. നിലവിൽ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.3 എഫ് എമ്മിൽ ആർ ജെയായി ജോലി ചെയ്യുകയാണ് നടി.

വിവാഹദിവസം ശ്രീജുവിനെ പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും മീര പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹണിമൂൺ എവിടെയാണെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും താരം മറുപടി നൽകിയിരിക്കുകയാണ്. ഇതുവരെ അത് പ്ലാൻ ചെയ്തിട്ടില്ലെന്നാണ് നടി പറയുന്നത്. ലീവ് കഴിഞ്ഞാൽ താൻ ദുബായിലേക്കും ശ്രീജു ലണ്ടനിലേക്കും പോകുമെന്ന് മീര പറഞ്ഞു.

'എനിക്ക് ലീവ് കുറവാണ്. കുറച്ച് ദിവസം കഴിഞ്ഞ് ദുബായിൽ പോകും. ലണ്ടനിൽ ഒരു റിസപ്‌ഷൻ കൂടിയുണ്ട്. അത് കഴിഞ്ഞ് ജോലിയ്ക്ക് ജോയ്ൻ ചെയ്യണം. ലണ്ടനിൽ നിന്ന് എവിടെയെങ്കിലും പോകണം. അത് ഇനി വേണം പ്ലാൻ ചെയ്യാൻ', മീര പറഞ്ഞു.

തിരുവനന്തപുരം ഇടവ സമശ്രീയിൽ ശ്രീകുമാറിന്റെയും ശ്രീലത ശ്രീകുമാറിന്റെയും മകനാണ് ശ്രീജു. ശ്രീജു വളരെ ശാന്തസ്വഭാവമുള്ള ആളാണെന്ന് നേരത്തെ മീര പറഞ്ഞിരുന്നു. അവതാരകയായി കരിയർ ആരംഭിച്ച മീര 2008ൽ ലാൽജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS MEERA NANDAN, MEERA NANDAN, HONEYMOON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY