SignIn
Kerala Kaumudi Online
Friday, 18 September 2026 9.02 PM IST

ജഗമേ തന്തിരം  ധനുഷിനൊപ്പം ജോജു , നായിക ഐശ്വര്യ ലക്ഷ്മി 

aa

പിസ ,ജിഗർതണ്ട ,ഇരവൈ, മെർക്കുറി, പേട്ട തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രം ജഗമേ തന്തിരത്തിന്റെ ടീസർ എത്തി. ചിത്രത്തിൽ ഗ്യാങ്സ്റ്റർ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമയിൽ നായിക ഐശ്വര്യ ലക്ഷ്മിയാണ്. നടൻ ജോജു ജോർജ്ജും പ്രധാന വേഷത്തിലുണ്ട്.ഒ ടി ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം എത്തുന്നത്. ത്രില്ലർ ചിത്രത്തിൽ ഹോളിവുഡ് താരം ജയിംസ് കോസ്‌മോയും എത്തുന്നു. ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്‌മോ. ബ്രേവ് ഹാർട്ട്, ട്രോയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ശ്രേയാസ് കൃഷ്ണ -ഛായാഗ്രഹണം. എഡിറ്റിംഗ്- വിവേക് ഹർഷൻ. സംഗീതം- സന്തോഷ് നാരായണൻ. ധനുഷിന്റെ നാൽപതമാത്തെ ചിത്രം കൂടിയാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOJU GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY