SignIn
Kerala Kaumudi Online
Friday, 18 September 2026 7.51 AM IST

റെട്രോ വൈബിൽ ബത്തയായി സേതുപതി

ss

വിജയ് സേതുപതി നായകനാവുന്ന ' ബത്ത"യുടെ ലോകം കാഴ്ചവയ്ക്കുന്ന വീഡിയോ ശ്രദ്ധ നേടി. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പീരിയഡ് ഡ്രാമ ആണ്. ഡോണായാണ് വിജയ് സേതുപതി എത്തുന്നതെന്നാണ് സൂചന. നായിക മലയാള താരം ലിജോമോൾ ആണ്. ലിജോ മോളുടെ ഇരുത്തം വന്ന പ്രകടനം വീഡിയോയിൽ കാണാം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'മകളേ" എന്ന ഗാനം കാഴ്ചക്കാരുടെ മനം കവർന്നിരുന്നു.

അച്ഛൻ - മകൾ ബന്ധത്തിന്റെ ഉൗഷ്മളത പറയുന്നതാണ് ഗാനം. സായ് അഭ്യങ്കർ ഒരുക്കിയതാണ് ഗാനം. വിജയ് സേതുപതിയും സംവിധായകൻ ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിൽ മലയാള താരം ശാന്തിബാലചന്ദ്രനുണ്ട്. സംവിധായകൻ അറ്റ്ലി അവതരിപ്പിക്കുന്ന ചിത്രം പ്രിയ അറ്റ്‌ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മാണം. ഒക്ടോബർ 1ന് റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAYSETHUPATHI, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY