SignIn
Kerala Kaumudi Online
Thursday, 17 September 2026 10.11 PM IST

നടൻ പൃഥ്വിരാജിന്റെ കൈക്ക് പരിക്ക്? യഥാർത്ഥ കാരണം വെളിപ്പെടുത്തി താരം

prithwiraj-
പ്രിഥ്വരാജ് സുകുമാരൻ

ടെന്നിസ് എൽബോയെ തുടർന്ന് കൈക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തി നടൻ പൃഥ്വിരാജ് സുകുമാരൻ. ബോളിവുഡ് ചിത്രമായ 'ദയ്‌റ'യുടെ പ്രൊമോഷന്റെ ഭാഗമായി ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കൈയിൽ അദ്ദേഹം ധരിച്ചിരുന്ന റിസ്റ്റ് ബ്രേസ് ചർച്ചയായിരുന്നു. താരത്തിന്റെ കൈക്ക് എന്തുപറ്റിയെന്ന മാദ്ധ്യമ പ്രവ‌ർത്തകരുടെ ചോദ്യത്തിന് നടൻ നേരിട്ട് വിശദീകരണം നൽകുകയായിരുന്നു.

കഴിഞ്ഞ കുറച്ചുകാലമായി 'ടെന്നീസ് എൽബോ' സംബന്ധമായ അസ്വസ്ഥതകൾ തന്നെ അലട്ടുന്നുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. കൈമുട്ടിലെ പേശികളിൽ അധിക സമ്മർദ്ദം ഉണ്ടാകുമ്പോൾ രൂപപ്പെടുന്ന ആരോഗ്യപ്രശ്നത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് ബ്രേസ് അണിഞ്ഞിരിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇത് ധരിക്കുന്നതെന്നും, പ്രസ് മീറ്റിന് എത്തുമ്പോൾ ഇത് ഊരിമാറ്റാമെന്നാണ് ആദ്യം കരുതിയതെന്നും താരം പറഞ്ഞു. എന്നാൽ ഉറങ്ങുമ്പോൾ പോലും കൈയിൽ നിന്ന് മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദ്ദേശം. അതുകൊണ്ടാണ് പ്രസ് മീറ്റിലും റിസ്റ്റ് ബ്രേസ് ധരിച്ചെത്തിയതെന്ന് പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, പൃഥ്വിരാജ്-കരീന കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ദായ്റ'. കരീന കപൂർ ഡിസിപി അജൂനി കോലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം മേഘ്ന ഗുൽസാറാണ്. ജംഗ്ലീ പിക്ചേഴ്സിന്റെയും പെൻ സ്റ്റുഡിയോസിന്റെയും ബാനറിൽ വിനീത് ജെയിനും ദാവൽ ഗഡ്ഡയും ചേർ‌ന്നാണ് ചിത്രത്തിന്റെ നിർമാണം.

English Summary

During a press meet in Delhi for the promotion of his upcoming Bollywood film 'Daayra', actor Prithviraj Sukumaran opened up about dealing with a "tennis elbow" health issue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRITHVIRAJ SUKUMARAN, KAREENA KAPOOR, LATESTNEWS, TENNIS ELBOW, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY