ചെന്നൈ: കുട്ടികൾ വേണ്ടെന്ന് താനും ഭർത്താവും നേരത്തെ തന്നെ തീരുമാനിച്ചെന്ന് വെളിപ്പെടുത്തി നടി വരലക്ഷ്മി ശരത്കുമാർ. ഒരു സ്ത്രീക്ക് ഇന്നത്തെ കാലത്ത് സാമ്പത്തിക സ്ഥിരത വളരെ അത്യാവശ്യമായ കാര്യമാണ്. അതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും താരം വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.
'കുട്ടികൾ വേണം എന്നതിനോട് എനിക്ക് താൽപ്പര്യമില്ല. എനിക്ക് കുട്ടികൾ വേണ്ട. ഇക്കാര്യത്തിൽ വളരെ വ്യക്തമായ ഒരു തീരുമാനമുണ്ട് എനിക്ക്. ഭർത്താവും കുട്ടികൾ വേണ്ടെന്ന അഭിപ്രായക്കാരൻ തന്നെയാണ്. ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ ഒരു മകളെ കിട്ടിയിട്ടുണ്ട്. മകളായി തന്നെയാണ് അവളെ ഞാൻ കാണുന്നത്. അതുപോലെ എനിക്ക് രണ്ട് പട്ടിക്കുട്ടികളുണ്ട്. അവരെ എന്റെ മക്കളായാണ് കാണുന്നത്. കുട്ടികൾ വേണ്ടേയെന്ന് ചോദിക്കുന്നവർ കുട്ടിയെ നോക്കാൻ വരില്ലല്ലോ. നമ്മൾ തന്നയല്ലേ നോക്കേണ്ടത്. അതുകൊണ്ട് അതിനൊന്നും തയ്യാറാകാത്തവർ കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്.'- താരം പറഞ്ഞു.
കുട്ടിയെ വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ ദത്തെടുക്കൂ. അത്രയേറെ അനാഥ കുഞ്ഞുങ്ങളുണ്ടെന്നും വരലക്ഷ്മി കൂട്ടിച്ചേർത്തു. രണ്ടുവർഷം മുമ്പായിരുന്നു നാൽപ്പത്തിയൊന്നുകാരിയായ വരലക്ഷ്മിയുടെ വിവാഹം. ബിസിനസുകാരനായ നിക്കോളായ് സച്ച്ദേവാണ് നടിയുടെ ഭർത്താവ്. നിക്കോളായ്‌യുടെ രണ്ടാം വിവാഹമായിരുന്നു.
Actress Varalaxmi Sarathkumar revealed she and her husband decided against having biological children, prioritizing financial stability. She considers her stepdaughter and pet dogs her children. The actress advocated for adoption for those desiring children, citing the number of orphans. Varalaxmi, who married businessman Nicholai Sachdev two years ago, stated individuals unprepared for child-rearing should not have babies.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |