നിവിൻ പോളി ചിത്രം 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യിലൂടെ മലയാള സിനിമരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദിയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ മലയാളികളുടെ മനസിൽ സ്ഥാനം ഉറപ്പിച്ചത്. അടിമുടി മോഡേണായ ബോൾഡ് കഥാപാത്രങ്ങളുടെ മുഖമായിരുന്നു ആ സമയത്ത് ഐശ്വര്യ ലക്ഷ്മിക്ക്. വരത്തൻ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾ ഉദാഹരണം.
അർച്ചന 31 നോട്ട് ഔട്ട്, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നീ ചിത്രങ്ങളാണ് ഇമേജ് മാറ്റം വരുത്തിയത്. ബ്രദേഴ്സ് ഡേ, കാണെക്കാണെ എന്നീ ചിത്രങ്ങളിലും മോഡേൺ കഥാപാത്രങ്ങൾ ചെയ്തു. തെന്നിന്ത്യയിലെ മികച്ച അഭിനേത്രിമാരുടെ നിരയിലേക്ക് വളർന്ന ഐശ്വര്യ ലക്ഷ്മി മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ പൂങ്കുഴലി എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു.
2024ൽ ഒരു അഭിമുഖത്തിൽ താൻ വിവാഹം കഴിക്കില്ലെന്നും അതിനോട് താൽപര്യമില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്തിടെ ഈ തീരുമാനം മാറ്റിയതും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ നടി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
ബോളിവുഡ് നടനും സംവിധായകനുമായ കയോസ് ഇറാനിയുമായി നടി പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലടക്കം ഇതുസംബന്ധിച്ച് ചർച്ചകൾ ഉയരുന്നുണ്ട്. ഐശ്വര്യ ഇറാനിക്കൊപ്പം ചില പരിപാടിയി. എത്തിയതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ബോളിവുഡിലെ മുതിർന്ന നടനും കോമേഡിയനുമായ ബൊമൻ ഇറാനിയുടെ മകനാണ് കയോസ് ഇറാനി. ഇതുസംബന്ധിച്ച് ഔദ്യോഗികമായി താരങ്ങൾ പ്രതികരിച്ചിട്ടില്ല.
Actress Aishwarya Lekshmi is reportedly dating Bollywood actor-director Kayoze Irani, son of veteran actor Boman Irani. Rumours intensified after their recent public appearances and discussions online, following Lekshmi's change of mind regarding marriage. Previously, she stated no interest in marriage. However, there has been no official confirmation from either actor regarding the relationship.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |