SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.34 PM IST

'ഇനി എന്നെയും കാത്തിരിക്കാൻ നീ ഇല്ല, ഒരുപാട് നല്ല ഓർമ്മകളും സന്തോഷങ്ങളും നീ എനിക്ക് തന്നു'; കുറിപ്പ് പങ്കുവച്ച് അനുശ്രീ

READ ENGLISH VERSION
anusree
നടി അനുശ്രീ പങ്കുവച്ച ചിത്രങ്ങൾ

സ്വന്തം കുടുംബാംഗത്തെപ്പോലെ ഒപ്പം ഉണ്ടായിരുന്ന വളർത്തുനായ ജൂലിയുടെ വേർപാടിൽ വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് നടി അനുശ്രീ. പഗ്ഗ് ഇനത്തിൽപ്പെട്ട തന്റെ പ്രിയപ്പെട്ട നായ വിട്ടുപിരിഞ്ഞ കാര്യം നടി കുറിപ്പിൽ പറയുന്നു. ജൂലിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. എല്ലാവർക്കും കേൾക്കുമ്പോൾ പത്തുവർഷം ഒരു നീണ്ട കാലയളവായിരിക്കാം, പക്ഷേ എനിക്കെന്തോ പത്ത് വർഷം കഴിഞ്ഞപ്പോൾ നീ പോയി എന്ന സത്യം ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്നും താരം കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ജൂലിക്കുട്ടാ... Rest In Peace പൊന്നെ..

നീണ്ട 10 വർഷങ്ങൾ. ഒരുപാട് നല്ല ഓർമ്മകളും സന്തോഷങ്ങളും നീ എനിക്ക് തന്നു. അതിനുശേഷം നീ ഇപ്പോൾ പോയി. എല്ലാവർക്കും കേൾക്കുമ്പോൾ പത്തുവർഷം ഒരു നീണ്ട കാലയളവായിരിക്കാം പക്ഷേ എനിക്കെന്തോ പത്ത് വർഷം കഴിഞ്ഞപ്പോൾ നീ പോയി എന്ന സത്യം ഉൾക്കൊള്ളാൻ പറ്റുന്നില്ല. രാത്രി കിടന്നുറങ്ങുമ്പോൾ എന്റെ കട്ടിലിൽ എന്റെ തൊട്ടടുത്ത് നിന്റെ ശ്വാസമില്ലാതെ, നിന്റെ കഴുത്തിലെ മണിയുടെ കിലുക്കം ഇല്ലാതെ, നിന്റെ കാലിന്റെ ചലനങ്ങൾ ഇല്ലാതെ, എങ്ങനെയാണ് ഓരോ ദിവസവും മുന്നോട്ടു പോവുക എന്ന് എനിക്ക് പറയാൻ പറ്റുന്നില്ല. നീ ഇല്ലാത്ത നമ്മുടെ മുറിയിലേക്ക് പോലും എനിക്ക് കയറാൻ പറ്റുന്നില്ല. ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ. എപ്പോഴും ഞാൻ എല്ലാവരോടും പറയുമായിരുന്നു, ഞാൻ എവിടെ എങ്കിലും പോയാൽ ഞാൻ തിരിച്ചു വരുന്നതിനായി ഏറ്റവും കൂടുതൽ എന്നെ നോക്കിയിരിക്കുന്നതും ഞാൻ ഇല്ലെങ്കിൽ എന്നെ ഏറ്റവും കൂടുതൽ miss ചെയ്യുന്നതും എന്റെ ജൂലിക്കുട്ടി ആയിരിക്കുമെന്ന്... ഇനി എന്നെയും കാത്ത് ഇരിക്കാൻ നീ ഇല്ല. ജൂലിക്കുട്ടി..എപ്പോഴും നിന്നെ ഞാൻ ഓർക്കും.. ഓരോ നിമിഷവും ഓർക്കും.. ഓരോ നിമിഷവും പ്രാർത്ഥിക്കും.. നമ്മൾ വീണ്ടും കാണും മറ്റൊരു ലോകത്ത്.

English Summary

Actress Anusree shared an emotional social media post mourning the demise of her pet pug, Julie. Having been with the actress for ten years, Julie's passing has caused profound grief for Anusree, who expressed difficulty in accepting the loss of her cherished companion.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANUSREE EMOTIONAL NOTE, ANUSREE LATEST NEWS, ANUSREE SOCIAL MEDIA POST, ANUSREE MALAYALAM ACTRESS, ANUSREE EMOTIONAL MESSAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY