
സാക്ഷിയായി കല്യാണി
38 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം കല്യാൺ ജുവലേഴ്സിന്റെ പുതിയ പരസ്യചിത്രത്തിലൂടെ ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പരസ്യചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രഭു ഗണേശനും അഭിനയിക്കുന്നുണ്ട്. 1988ൽ റിലീസ് ചെയ്ത ചിത്രം എന്ന ചിത്രത്തിലാണ് അവസാനമായി പ്രിയദർശന്റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്.
ഓഫ് വൈറ്റും മജന്തയും നിറമുള്ള കാഞ്ചിവരം പട്ടണിഞ്ഞാണ് ലിസി പരസ്യചിത്രത്തിൽ എത്തുന്നത്. സെറ്റിൽ എത്തിയ ലിസിയെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന കല്യാണിയെ ദൃശ്യങ്ങളിൽ കാണാം. ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസി സംസാരിക്കുന്നതും കൗതുകത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത 'ഓടരുതമ്മാവാ ആളറിയാം" എന്ന ചിത്രത്തിലൂടെയാണ് ലിസി ആദ്യമായി നായികയാവുന്നത്. പിന്നീട് നിരവധി സിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ചു. 1990 ഡിസംബർ 13ന് ഇരുവരും വിവാഹിതരായി. 26 വർഷത്തെ ദാമ്പത്യത്തിനുശേഷം 2016ൽ വേർപിരിഞ്ഞ പ്രിയദർശനും ലിസിയും അടുത്തിടെ വീണ്ടും ഒന്നിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |