
അടിപടലം കളി അഭ്യാസവുമായി
ഗണപതിയും അമീനും നയൻതാര ചക്രവർത്തിയും
ദീപക് ബാബു സംവിധാനം ചെയ്യുന്ന അടിപടലം കളി അഭ്യാസം എന്ന ചിത്രത്തിൽ ഗണപതി, അമീൻ, വിനീത് തട്ടിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നയൻതാര ചക്രവർത്തി ആണ് നായിക. ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലെ പറക്കും തളിക ഇത് മനുഷ്യരെ കറക്കും തളിക എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വരികളിൽനിന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും ഗോകുലം സ്റ്റുഡിയോയിൽ നടന്നു. ബാലതാരമായി മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നയൻതാര ചക്രവർത്തി ഇതാദ്യമായാണ് നായിക വേഷത്തിൽ. സെന്തിൽ കൃഷ്ണ, ധനശ്രീ സുധാകരൻ, പ്രമോദ് വെളിയനാട്, നോബി, നിതിൻ കാട്ടാക്കട, സഞ്ജു മധു, ജിഷ്ണു എന്നിവരും നിർണായക വേഷങ്ങൾ അവതരിപ്പിക്കും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ഗോകുലം പ്രൊഡക്ഷൻസിന്റെ ബാനറിൽ കൃഷ്ണമൂർത്തിയും ഡ്രീംസ് ഓഫ് അജയ് വാസുദേവിന്റെ ബാനറിൽ അജയ് വാസുദേവും ചേർന്നാണ് നിർമ്മാണം. രചന അനിരുദ്ധ്, ഷിജു എം. ഭാസ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീതം ബിബിൻ അശോക്, കോ- പ്രൊഡ്യൂസഴ്സ് - ബൈജു ഗോപാലൻ, വി. സി പ്രവീൺ, പി.ആർ.ഒ - വാഴൂർ ജോസ്, ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |