SignIn
Kerala Kaumudi Online
Monday, 06 July 2026 8.41 AM IST

'എ​ന്നെ​ ​ഏ​റ്റ​വും ന​ന്നാ​യി​ അ​റി​യു​ന്ന​ത് പ്രി​യേ​ട്ട​ന് '

ss

സ്നേഹവും പ്രാർത്ഥനയും വേണമെന്ന്

ലിസി

38​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​അ​ഭി​ന​യ​ ​രം​ഗ​ത്തേ​ക്ക് ​തി​രി​ച്ചെ​ത്തി​യ​തി​നു​പി​ന്നാ​ലെ​ ​സ​ന്തോ​ഷം​ ​പ​ങ്കു​വ​ച്ച് ​ലി​സി.​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​ര​സ്യ​ ​ചി​ത്ര​ത്തി​ൽ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ന്റെ​ ​'​റീ​ൽ​ ​അ​മ്മ"​ ​ആ​യാ​ണ് ​ലി​സി.
'​'​ ​പ്രി​യേ​ട്ട​നൊ​പ്പം​ ​അ​വ​സാ​നം​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ട് 38​ ​വ​ർ​ഷ​മാ​യി​രി​ക്കു​ന്നു.​ ​ഞ​ങ്ങ​ൾ​ ​അ​വ​സാ​ന​മാ​യി​ ​ഒ​രു​മി​ച്ച​ ​സി​നി​മ​ ​ചി​ത്രം​ ​ആ​യി​രു​ന്നു.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷം​ ​മ​ക​ൾ​ ​ക​ല്യാ​ണി​യു​ടെ​ ​റീ​ൽ​ ​അ​മ്മ​യാ​യി​ ​എ​ത്തു​ന്നു​ ​എ​ന്ന​താ​ണ്.​ ​പ്രി​യേ​ട്ട​ന് ​എ​ന്നെ​ക്കു​റി​ച്ച് ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​അ​റി​യാം.​ ​എ​ന്റെ​ ​മി​ക​ച്ച​തും​ ​മോ​ശ​വു​മാ​യ​ ​മു​ഖ​ഭാ​വ​ങ്ങ​ൾ​വ​രെ​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​റി​യാം.​ ​എ​ന്നെ​ ​ഏ​റ്റ​വും​ ​ഭം​ഗി​യാ​യി​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​റി​യാം.​ ​ഇ​തു​കേ​ട്ട​പ്പോ​ൾ​ ​പ്രി​യേ​ട്ട​ൻ​ ​ത​മാ​ശ​യാ​യി​ ​പ​റ​ഞ്ഞു,​ ​അ​വ​ളു​ടെ​ ​ന​ല്ല​തും​ ​ചീ​ത്ത​യു​മാ​യ​ ​സ്വ​ഭാ​വ​ങ്ങ​ളും​ ​എ​നി​ക്ക​റി​യാം​ ​എ​ന്നാ​യി​രു​ന്നു.​ ​പ്രി​യേ​ട്ട​നും​ ​ക​ല്യാ​ണി​ക്കും​ ​ഒ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ല​ഭി​ച്ച​ ​ഇൗ​ ​മി​ക​ച്ച​ ​അ​വ​സ​ര​ത്തി​ന് ​ക​ല്യാ​ൺ​ ​ജു​വ​ലേ​ഴ്സി​നോ​ട് ​അ​ഗാ​ധ​മാ​യി​ ​ന​ന്ദി​ ​പ​റ​യു​ന്നു.​ ​എ​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​ആ​രാ​ധ​ക​രേ,​ ​പ്രേ​ക്ഷ​ക​രെ,​ ​നി​ങ്ങ​ളു​ടെ​ ​സ്നേ​ഹ​വും​ ​പ്രാ​ർ​ത്ഥ​ന​ക​ളും​ ​പി​ന്തു​ണ​യും​ ​ആ​വ​ശ്യ​മാ​ണ് . "" ലി​സി​യു​ടെ​ ​വാ​ക്കു​ക​ൾ.
ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ,​ ​റി​മി​ടോ​മി,​ ​ന​മി​ത​ ​പ്ര​മോ​ദ്,​ ​മാ​യ​ ​മോ​ഹ​ൻ​ലാ​ൽ,​ ​ന​സ്രി​യ​ ​ന​സിം,​ ​ന​സ്‌​ലി​ൻ​ ,​ ​സു​ഹാ​സി​നി,​ ​മീ​ന,​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ൾ​ ​പോ​സ്റ്റി​ന് ​ലൈ​ക്കും​ ​ക​മ​ന്റും​ ​ചെ​യ്തി​ട്ടു​ണ്ട്.
ലി​സി,​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ,​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​ത​മി​ഴ് ​ന​ട​ൻ​ ​പ്ര​ഭു​വും​ ​പ​ര​സ്യ​ചി​ത്ര​ത്തി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY