
പൃഥ്വിരാജ് , പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഐ നോബഡി'യിലെ പുതിയ ഗാനം 'രാവു താണ്ടി..' പുറത്തിറങ്ങി. ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് ഒരുക്കിയ ഗാനം രചിച്ചത് അൻവർ അലിയാണ്. സിതാര കൃഷ്ണകുമാർ ആലപിച്ച ഗാനത്തിന്റെ പ്രൊഡ്യൂസഴ്സ് ജേക്സ് ബിജോയ്, അലൻ ജോയ് മാത്യു, ആൻഡ്രൂ ഗെർലിച്ചർ, മനീഷ് ഷാജി എന്നിവരാണ്. റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം വൻ പ്രതീക്ഷ നൽകുന്നു. ജൂലായ് 9നാണ് റിലീസ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ സജ്ജേ ഖബ്ബെ എന്ന് തുടങ്ങുന്ന ആന്തം ഓഫ് നോബഡിയും ഹിറ്റായി. ചിത്രത്തിൽ 8 ഗാനങ്ങളാണ്.
യാനിക് ബെൻ ആന്റ് കലൈ കിംഗ്സ്റ്റൺ ആന്റ് അമിത് ജോളി ബാസ്റ്റിൻ ഒരുക്കുന്ന 5 ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. വൻതാരനിരയിൽ ഒരുങ്ങുന്ന ചിത്രം
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് നിർമ്മിക്കുന്നത്.
ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷൻ ഡിസൈനർ- അർഷാദ് നാക്കോത്ത്, പ്രൊമോഷൻസ്- പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ.വി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |