SignIn
Kerala Kaumudi Online
Sunday, 19 July 2026 3.59 AM IST

എത്തുന്നത് ജനനായകന്റെ പുതിയ പതിപ്പ്

ss

ബുക്കിംഗ് ഇന്ന് വൈകിട്ട് 6മുതൽ

വിജയ്‌ ചിത്രം ജനനായകന്റെ അഡ്വാൻസ് ബുക്കിങ് ഇന്ന് വൈകുന്നേരം 6 മുതൽ ആരംഭിക്കും. റിലീസ് ദിനമായ ജൂലായ് 23ന് രാവിലെ ആറിനാണ് കേരളത്തിൽ ആദ്യ പ്രദർശനം. അതേസമയം പ്രദർശനത്തിന് എത്തുന്നത് ജനനായകന്റെ പുതിയ പതിപ്പ് എന്ന് നി

ർമ്മാതാവ് വെങ്കട്ട് കെ. നാരായണ അറിയിച്ചു. വ്യത്യസ്തമായ ഒരു പതിപ്പാണ് പ്രേക്ഷകർ തിയേറ്ററിൽ കാണാൻ പോകുന്നത്. പാട്ടുകളിൽ ഉൾപ്പടെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചിത്രീകരണം ആരംഭിച്ചതു മുതൽ ഇതുവരെ ഒരുപാട് വെല്ലുവിളികളിലൂടെ കടന്നു പോയി എന്നും വെങ്കട്ട് കെ. നാരായണ പറഞ്ഞു. വിജയ് യുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായി എത്തുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ്. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം എത്തുന്ന ആദ്യ വിജയ് ചിത്രം കൂടിയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്നു.ബോബി ഡിയോൾ, പൂജ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംഗീതം അനിരുദ്ധ്, ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്. എസ്, എസ്, ആർ എന്റർടെയ്ൻമെന്റ് ട്രാവൻകൂർ, മലബാർ വിതരണവും കൊച്ചി വിതരണം ഐ എം പി ഫിലിംസും ആണ്. പി. ആർ .ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA