SignIn
Kerala Kaumudi Online
Saturday, 18 July 2026 8.09 AM IST

സംവിധാനം ഗോപിചന്ദ് മലിനേനി ബാലകൃഷ്ണ ചിത്രത്തിൽ സഞ്ജയ് ദത്ത്

sss

തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ നായകനായി ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്തിന്റെ രംഗങ്ങൾ ഉടൻ പൂർത്തിയാകും. നായികയായി നയൻതാര എത്തുന്ന ചിത്രത്തിൽ കാജൽ അഗർവാൾ ആണ് മറ്റൊരു താരം. എൻ.ബി.കെ 111 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ തമന്ന ഭാട്ടിയയുടെ ഐറ്റം ഡാൻസുമുണ്ട്. ചരിത്ര ഇതിഹാസമായി ഒരുങ്ങുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്നു. വീരസിംഹ റെഡ്ഡി എന്ന ബ്ളോക് ബസ്റ്ററിനുശേഷം നന്ദമുരി ബാലകൃഷ്ണ - ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുകയാണ് . സിംഹ, ജയ് സിംഹ, ശ്രീരാമരാജ്യം എന്നീ ചിത്രങ്ങളിൽ ബാലകൃഷ്ണയും നയൻതാരയും ഒരുമിച്ചിട്ടുണ്ട്. നന്ദമുരി ബാലകൃഷ്ണയുടെ ബ്ളോക്ക് ബസ്റ്റർ ചിത്രം ഭഗവന്ത് കേസരിയിൽ കാജൽ അഗർവാൾ അഭിനയിച്ചതാണ്. അതേസമയംഎൻ.ബി.കെ 111 പൂർത്തിയാക്കിയശേഷം

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലകൃഷ്ണ ജോയിൻ ചെയ്യും. എസ്എൽവി സിനിമാസിന്റെയും യുവസുധ ആർട്‌സിന്റെയും ബാനറിൽ സുധാകർ ചെറുകുരിയും സുധാകർ മിക്കിളിനേനിയും ചേർന്നാണ് നിർമ്മിക്കുന്നത്. ജനത ഗ്യാരേജ് , ദേവര തുടങ്ങി നിരവധി സൂപ്പൂർ ഹിറ്ര് ചിത്രങ്ങളുടെ സംവിധായകനായ കൊരട്ടാല ശിവയും നന്ദമുരി ബാലകൃഷ്ണയും ഇതാദ്യമായാണ് ഒരുമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY