SignIn
Kerala Kaumudi Online
Sunday, 02 August 2026 4.48 AM IST

തേജലക്ഷ്‌മിയുടെ അരങ്ങേറ്റം കന്നടയിൽ, ഒപ്പം ഉർവശി

ss
മകൾ തേജലക്ഷ‌്‌മിക്കൊപ്പം ഉർവശി

ബുള്ളി എന്ന ചിത്രം ആരംഭിച്ചു

മലയാളികളുടെ പ്രിയതാരങ്ങളായ മനോജ് കെ. ജജയന്റെയും ഉർവശിയുടെയും മകൾ തേജലക്ഷ‌്‌മി അഭിനയ അരങ്ങേറ്റം കുറിക്കുന്ന കന്നട ചിത്രത്തിന് ബുള്ളി എന്നു പേരിട്ടു. എട്ടുവർഷത്തിനുശേഷം ഉർവശി അഭിനയിക്കുന്ന കന്നട ചിത്രം കൂടി ആണ് ബുള്ളി. ഭുവന പൊന്നണ്ണ ആണ് നായകൻ. ഉർവശിയും മകളും ആദ്യമായി ഒരുമിച്ച് വെള്ളിത്തിരയിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനുഭ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകന്റെ അമ്മവേഷം ആണ് ഉർവശി അവതരിപ്പിക്കുന്നത്.

സംവിധായകനും നടനുമായ ഓം പ്രകാശ് റാവു പലിശക്കാരന്റെ വേഷത്തിൽ എത്തുന്നു. അമ്മ - മകൻ ബന്ധം പ്രമേയമാക്കിയ ഡാർക് കോമഡി ആണ് ബുള്ളി . മകൾ അഭിനയ അരങ്ങേറ്റം കുറിക്കുന്ന കന്നട സിനിമ ലോകം തനിക്ക് മറക്കാനാവാത്തതാണെന്ന് ചിത്രത്തിന്റെ പൂജ ചടങ്ങിൽ ഉർവശി പറഞ്ഞു. ഡോ. രാജ്‌കുമാർ, വിഷ്‌ണുവർധൻ, അംബരീഷ്, അനന്ത് നാഗ്, രവിചന്ദ്രൻ, രമേഷ് അരവിന്ദ് തുടങ്ങി നിരവധി ഇതിഹാസങ്ങൾക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു.

കന്നട സിനിമ എനിക്ക് എന്നും പ്രത്യേത നിറഞ്ഞത് ആണ്. ഉർവശിയുടെ വാക്കുകൾ.അതേസമയം മലയാള ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം കുറിക്കാൻ തേജലക്ഷ്മി ഒരുങ്ങിയതായിരുന്നു. എന്നാൽ കന്നടയിൽനിന്ന് മികച്ച അവസരം വന്നപ്പോൾ ഉപേക്ഷിക്കാൻ തോന്നിയില്ല എന്നാണ് വിവരം. അച്ഛന്റെയും അമ്മയുടെയും പാത പിന്തു‌ടർന്ന് അഭിനയരംഗത്തേക്ക് തേജലക്ഷ്‌മി ചുവടുവക്കുമ്പോൾ മലയാളത്തിലും കന്നടയിലും സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് അരങ്ങേറ്റത്തെ കാത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: URVASHI, TEJA LEKSHMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY