
വിസ്മയ മോഹൻലാൽ അഭിനയ അരങ്ങേറ്റം കുറിക്കുന്ന തുടക്കം തിയേറ്രറിൽ എത്താൻ ഇനി ആറു ദിനം. ആഗസ്റ്റ് 7ന് ചിത്രം റിലീസ് ചെയ്യും. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാണ്. പ്രണവ് മോഹൻലാൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഒന്നാമനിലും നായകനായി തുടക്കം കുറിച്ച ആദിയിലും മോഹൻലാൽ ഒപ്പം ഉണ്ടായിരുന്നു. ഇപ്പോൾ വിസ്മയയോടൊപ്പവും. നീണ്ട ഇടവേളയ്ക്കുശേഷം ആണ് ചിപ്പി അഭിനയിക്കുന്ന ചിത്രം ആണ് തുടക്കം.
സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ മകൻ പുതുമുഖം ആശിഷ് ജോ ആന്റണിയാണ്. മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ,ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി , കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ , ജയ്സ് ജോസ്,ജയ കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരാണ് മറ്റ് താരങ്ങൾ.ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ . ഛായാഗ്രഹണം - അഖിൽ ജോർജ്, ജോമോൻ.ടി. ജോൺ, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്. പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |