
ഫാമിലി കോമഡി എന്റർടെയ്റുമായി ഷറഫുദ്ദീനുംവൻവിജയം നേടിയ വാഴ 2 വിലൂടെ ശ്രദ്ധേയനായ അലൻ ബിൻ സിറാജും. നവാഗതനായ ജിതേഷ് .എസ് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂരിൽ പുരോഗമിക്കുന്നു. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോളേജ് മുക്ക് എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്.വാഴ 2നുശേഷം അലൻ ബിൻ സിറാജ് അഭിനയിക്കുന്ന ചിത്രം ആണ്.
ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയും വിവരങ്ങൾ വൈകാതെ പുറത്ത് വിടും.പ്രോജക്ട് ഡിസൈനർ വൈശാഖ് സി വടക്കേവീട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ പി.ആർ. ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ , വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |