
ഫഹദ് ഫാസിൽ നായകനായി എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആദ്യ ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ സിനിമയായി മാറി. കുട്ടികൾക്കും മാതാപിതാക്കൾക്ക് ഒരുപോലെ ആസ്വദിക്കാവുന്ന രസകരമായ മുഹൂർത്തങ്ങളും ഫാന്റസിയുടെ വിസ്മയക്കാഴ്ചകളും സമ്മാനിക്കുന്ന ചിത്രത്തിന് കേരളത്തിൽ മികച്ച ബുക്കിംഗും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമാണ് ലഭിക്കുന്നത്. ഫഹദ് ഫാസിൽ തന്റെ പതിവ് അഭിനയശൈലിയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രമായി എത്തുമ്പോൾ ബാലതാരം സാറ പാലേക്കറുടെ പ്രകടന ം ഇഷ്ടം പിടിച്ചു പറ്റുന്നു. നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. ദിവ്യ പിള്ള, സൗരവ് സച്ച്ദേവ് തുടങ്ങിയവർ നിർണായക വേഷത്തിൽ എത്തുന്നു. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് കാലഭൈരവയാണ് സംഗീതവും പശ്ചാത്തലസംഗീതവും .വിതരണം ഭാവന റിലീസ്. പി.ആർ.ഒ : പ്രതീഷ് ശേഖർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |