SignIn
Kerala Kaumudi Online
Sunday, 25 October 2026 6.42 AM IST

അയാളുടെ പേര് ഫൗസി

sss

പോരാളിയുടെ രൗദ്രഭാവത്തിൽ ‘ഫയൽ നമ്പർ 25’വീഡിയോയിൽ പ്രഭാസ്

പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘ഫൗസി’യുടെ സ്പെഷ്യൽ ഗ്ലിംപ്സ് വീഡിയോ പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കി. ‘ഫയൽ നമ്പർ 25’ എന്ന പേരിൽ എത്തിയ വീഡിയോ, പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലേക്കും രഹസ്യ ദൗത്യത്തിലേക്കും വെളിച്ചം വീശുന്ന ശക്തമായ ആമുഖമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഫൗസി’യുടെ കഥ.

1942 മേയ് 29ന് ബെർലിനിൽ നേതാജി സുഭാഷ് ചന്ദ്രബോസും ഹിറ്റ്ലറും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയോടെയാണ് ഗ്ലിംപ്സ് ആരംഭിക്കുന്നത്. ബ്രിട്ടീഷ് അധികാരികൾ ‘ഫൗസി’ എന്ന് വിളിക്കുന്ന സൈനികന്റെ യഥാർഥ പേര് ഇപ്പോഴും രഹസ്യമാണ്.ഗ്ലിംപ്സിന്റെ അവസാന ഭാഗത്ത് ശക്തമായ അവതരണത്തിൽ ചുണ്ടിൽ സിഗരറ്റും കൈയിൽ കൂറ്റൻ തോക്കുമായി പ്രഭാസ് എത്തുന്നു.

കീഴടങ്ങാൻ തയ്യാറല്ലാത്ത പോരാളിയുടെ രൗദ്രഭാവമാണ് പ്രകടിപ്പിക്കുന്നത്. സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ‘ഫൗസി’ പീരിയ്ഡ് ആക്ഷൻ ഡ്രാമയാണ്. ഇമാൻവിയാണ് നായിക. അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ, ഭാനു ചന്ദർ എന്നിവരും നിർണായക വേഷങ്ങളിലുണ്ട്.മാർച്ച് 19ന് തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം, തമിഴ്, ബംഗാളി ഭാഷകളിലായി റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ഭൂഷൺ കുമാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടി സീരീസ് അവതരിപ്പിക്കുന്നു. പി.ആർ. ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRABHAS, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY