SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.33 PM IST

എമ്പുരാൻ റിലീസ് തീയതി മാറ്റും? റിലീസിൽ നിന്നും ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി

READ ENGLISH VERSION
empuraan

മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാനിൽ നിന്നും തമിഴ് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പിൻമാറി. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്‌കരന്റെ ലൈക്കയും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയർ ഏറ്റെടുക്കുമെന്നാണ് വിവരം. മാർച്ച് 27 എന്ന റിലീസ് തീയതിയിൽ നിന്നും മാറ്റുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ. എന്നാൽ, ഇതേപ്പറ്റി മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലൈക്ക പ്രൊഡക്ഷൻസ് ‘L2 എമ്പുരാൻ’ സിനിമയിൽ നിന്നും പിന്മാറും എന്ന നിലയിൽ സ്ഥിരീകരണം ലഭിക്കാതെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലൈക്കയുടെ പിന്തുണയില്ലാതെ സിനിമ തീയേറ്ററിൽ എത്തിക്കാനുള്ള ശ്രമം ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ആശിർവാദ് സിനിമാസ് നേരത്തേ ആരംഭിച്ചിരുന്നു എന്നും റിപ്പോർട്ടുണ്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ന് വൈകുന്നേരത്തോടു കൂടി പുറത്തുവരും എന്നാണ് സൂചന.


കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഒരു ​​ഗോപുരത്തിന് മുന്നിൽ നിൽക്കുന്ന ഖുറേഷി എബ്രഹാം എന്ന മോഹൻലാൽ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഒപ്പം കുറിച്ച വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം.. താൻ നിലവിലില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു!', എന്നാണ് കുറിപ്പ്. ഏറെ ശ്രദ്ധനേടിയ പോസ്റ്റ് നിരവധിപേരാണ് ഷെയ‌ർ ചെയ്‌തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EMPURAAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY