കാമുകനില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളെ കുറിച്ച് മനസ്സ് തുറന്ന് ടെലിവിഷന്‍ താരം നീതി ടെയ്‌ലര്‍. തന്റെ മുന്‍ കാമുകന്‍ അക്രമാസക്തനും മനോരോഗിയെപ്പോലെ പെരുമാറുന്നവനുമായിരുന്നുവെന്നും നീതി പറയുന്നു. ആമസോണ്‍ പ്രൈമിന്റെ 'അലയന്‍സ്' എന്ന റിയാലിറ്റി ഷോയില്‍ ആണ് താരത്തിന്റെ തുറന്ന് പറച്ചില്‍. തന്റെ മുന്‍ കാമുകന്‍ ഒരിക്കല്‍ സിഗററ്റ് കൊണ്ട് കുത്തി തുടയില്‍ പൊള്ളലേല്‍പ്പിച്ചുവെന്ന് അതിന്റെ പാടുകള്‍ കാണിച്ചുകൊണ്ട് നീതി തുറന്ന് പറഞ്ഞു.
അയാള്‍ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. പൊള്ളലേല്‍പ്പിച്ചതോടെ ആ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയാണ് താന്‍ ചെയ്തതെന്നും നീതി വെളിപ്പെടുത്തി. 'എന്റെ മുന്‍ കാമുകന്‍ ഒരിക്കല്‍ എന്നെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. അയാള്‍ അക്രമാസക്തനും മനോരോഗിയെപ്പോലെ പെരുമാറുന്നയാളുമായിരുന്നു. ഒരിക്കല്‍ അയാളുടെ പിറന്നാള്‍ ദിവസം രാത്രിയില്‍ ഭ്രാന്ത് പിടിച്ചതുപോലെ പെരുമാറി. കാര്യങ്ങള്‍ വളരെ മോശമായി. അയാള്‍ എന്നെ അടിച്ചു, അതിനുശേഷം ഞാന്‍ 'ഗുഡ്‌ബൈ, സീ യൂ' എന്ന് പറഞ്ഞ് അവിടെനിന്നിറങ്ങി.- താരം പറഞ്ഞു.
അക്കാലത്ത് ഞാന്‍ വെറുമൊരു കുട്ടിയായിരുന്നു. എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാന്‍ സാദ്ധ്യതയുള്ള പ്രായമായതിനാല്‍ ആളുകളുടെ സ്വഭാവം ശരിയായി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടുപോയെന്നും നീതി കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിന് ശേഷം സൈനികനായ പരിക്ഷിത് ബാവയുമായി നീതി പ്രണയത്തിലായി. 2020ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ നീതിയും ഭര്‍ത്താവും പിരിയാന്‍ പോകുന്നുവെന്ന ചില അഭ്യൂഹങ്ങള്‍ ഇടക്കാലത്ത് ശക്തമായിരുന്നു.
ഇതേക്കുറിച്ച് ഇരുവരും ഒരു പ്രതികരണവും നടത്തിയിരുന്നില്ല. പ്രതികരിക്കാതിരുന്നതിനെക്കുറിച്ചും നടി റിയാലിറ്റി ഷോയില്‍ മനസ്സ്തുറന്നു. 'നിങ്ങള്‍ പ്രതികരിക്കാതിരിക്കുമ്പോള്‍, അത് തന്നെയാണ് മറുപടി. ഒന്നും സംഭവിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ യാതൊരു വിശദീകരണവും നല്‍കേണ്ടതില്ല', - വേര്‍പിരിയല്‍ അഭ്യൂഹങ്ങളെ കുറിച്ച് നടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |