SignIn
Kerala Kaumudi Online
Wednesday, 09 September 2026 8.45 PM IST

ഓളവും തീരവും,​ വി​ല്ലനായി ഹരീഷ് പേരടി​

harees

മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിൽ ഹരീഷ് പേരടി പ്രതിനായകൻ. എം.ടി. വാസുദേവൻനായർ രചിച്ച ആ പഴയ ചിത്രത്തിന്റെ പുനരാവിഷ്കാരമായിരിക്കും. മധു അവതരിപ്പിച്ച ബാപ്പൂട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുമ്പോൾ ജോസ് പ്രകാശ് അനശ്വരമാക്കിയ കുഞ്ഞാലി എന്ന പ്രതിനായകനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിന്റെ ആഹ്ളാദത്തിൽ ഹരീഷ് പേരടി. ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് ജോസ് പ്രകാശിന്റെ അനുഗ്രഹം വാങ്ങാൻ അദ്ദേഹത്തിന്റെ കല്ലറയിൽ പോയി പ്രാർത്ഥിക്കുന്നതിന്റെയും എം.ടി. വാസുദേവൻനായരെ വീട്ടിൽ പോയി കണ്ടതിന്റെയും ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. 'എന്റെ മനസിൽ ഹരീഷിന്റെ മുഖമാണെന്ന് പ്രിയൻസാർ വിളിച്ചുപറഞ്ഞ ആ രാത്രി ഞാൻ ഉറങ്ങിയില്ല. ഇത്തരം ബഹുമതികൾ കിട്ടുമ്പോൾ എങ്ങനെ ഉറങ്ങും എന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. എം.ടി സാറിന്റെ ഭാഷയിൽ പറഞ്ഞാൽ 'കുടുക്കില്ലാത്ത ട്രൗസറിൽ വാഴ നാര് കൂട്ടിക്കെട്ടി' അഭിനയത്തിന്റെ വലിയ ലോകത്തെ സ്വപ്നം കണ്ടു ഓടിയ ആ സ്കൂൾ നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം എവിടന്ന് കിട്ടാൻ എന്നു പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAREESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY