SignIn
Kerala Kaumudi Online
Sunday, 18 October 2026 2.58 AM IST

ദർശനയ്ക്ക് ശേഷം വീണ്ടും ഞെട്ടിച്ച് ഹൃദയം,​ പുതിയ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

hridayam-

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ചെയ്യുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനത്തിന് ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത്. ദർശനയെ ഏറ്റെടുത്ത ആരാധകർക്കർക്കായി ഹൃദയം സിനിമയിലെ മറ്റൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദർശനയും പ്രണവ് മോഹൻലാലും റെയിൽവേസ്റ്റേഷനിൽ നിൽക്കുന്ന രംഗമാണ് പുറത്തുവന്നത്. എ ഗ്ലിംപ്സ് ഓഫ് ഹൃദയം എന്ന ടൈറ്റിലിൽ സംവിധായകൻ വിനീത് ശ്രീനിവാസനാണ് വീഡിയോ പുറത്തുവിട്ടത്.

ജനുവരിയിൽ ചിത്രം റിലീസ് ചെയ്യുന്നത് വരെ ഹൃദയത്തിന്റെ ചെറിയ ചെറിയ നുറുങ്ങുകൾ നിങ്ങളെത്തേടി എത്തിക്കൊണ്ടിരിക്കുമെന്ന് വിനീത് ശ്രീനിവാസൻ നേരത്തെ അറിയിച്ചിരുന്നു.

സം​ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്.കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെറിലാന്റ് സിനിമാസ് ആൻ‌ഡ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HRIDAYAM, HRIDAYAMA MOVIE, VINEETH SRINIVASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA